Sunday 12 February 2017

ആരാണു ഞാൻ



"ആരാണു ഞാൻ "ഇന്നു ഞാൻ എന്നോട് തന്നെ ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു എളുപ്പവും അതിലേറെ കഠിനവുമായ ഒരു ചോദ്യം ആണിത്.

എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ മകൻ, അനിയനും അനിയത്തിക്കും  ഞാൻ ചേട്ടൻ, എന്റെ കൂട്ട്കാർക്ക് ഞാൻ "ബ്രോ ", "Chunk ","മച്ചാൻ " അല്ലെങ്കിൽ പറയാൻ പറ്റാത്ത ചിലത് (@$$@##). പലരും  എന്റെ പേര് വിളിക്കുന്നു . എന്നാൽ കേവലം ഒരു പേരിൽ എന്തിരിക്കുന്നു.

ഞാൻ ഭൂമിയിൽ എത്തിയ മുതൽ എന്തെല്ലാം ആയി ഞാൻ എന്ന് എനിക്ക് തന്നെ അറിയില്ല. ഓർമ്മ വെയ്ക്കുന്ന കാലത്തിനും മുൻപ് തന്നെ ഞാൻ നന്ദു ആയി ചക്കര ആയി മുത്ത് ആയി അങ്ങനെ പലതും. പിന്നെ എപ്പോഴോ ഞാൻ അനുവിന്ദ് ആയി.

സ്കൂളിൽ പോയതിൽ പിന്നെ അധ്യാപകർക്ക് ഞാൻ മിടുക്കനും പൊട്ടനും കുരുത്തം കെട്ടവനും ആയി. പിന്നീടെപ്പോ തോന്നിയ പ്രണയത്താൽ ഞാൻ ഒരു lover ആയി. ക്ലാസ്സിൽ നനനായി പഠിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പഠിപ്പിസ്റ്റ് ആയി . ആദ്യ പ്രണയം പൊട്ടി ഇരുന്നപ്പോൾ ഞാൻ ഒരു ശശി ആയി. ക്ലാസ്സിൽ പഠിക്കാതെ ആയപ്പോൾ ഞാൻ ഉഴപ്പൻ ആയി. മലയാള സിനിമ യുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനെയും ഇന്ത്യൻ ക്രിക്കറ്റ്  ലോകപ്രസക്തമാക്കിയ സച്ചിൻ ടെണ്ടുൽക്കറെയും  ആരാധിച്ചപ്പോൾ ഞാൻ ഒരു ആരാധകൻ ആയി.

പ്ലസ്‌ ടു വിനു ശേഷം എന്തുചെയ്യണം എന്നറിയാതെ നിന്നപ്പോൾ കൂട്ടുകാരെപ്പോലെ  തന്നെ റിപീറ്റ് ചെയ്യാൻ പോയപ്പോൾ ഞാൻ റിപീറ്റർ. പരീക്ഷ എഴുതാൻ ധൈര്യം കിട്ടാൻ അമ്പലത്തിൽ പോയപ്പോൾ ഞാൻ ഭക്തൻ ആയി മാറി. വഴിയിൽ ഇരുന്ന ഏതോ ഒരു കൊച്ചുകുട്ടിക്ക് ഭക്ഷണം കൊടുത്തപ്പോൾ ഞാൻ അവർക്ക് ദൈവം ആണത്രേ.

നാട്ടിലെ ഉത്സവത്തിന്‌ പഴയ കൂട്ടുകാരിയെ കണ്ടപ്പോൾ കൂട്ടുകാർക്കു ഞാൻ വായിനോക്കി പഞ്ചാര ഒക്കെ ആയി. പിറകിൽ നിന്നും ആരോ വിളിച്ചിട്ടു ഞാൻ കേൾക്കാതിരുന്നപ്പോൾ ഞാൻ ജാഡക്കാരൻ ആയി.

എന്റെ ഇരുപതു  വർഷം നീണ്ട ഈ ജീവിതത്തിൽ ഞാൻ എന്താണ് എന്ന് ഇതുവരെയും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ആ ചോദ്യം മനസിൽ മായാതെ കിടക്കുന്നു "ശരിക്കും ആരാണു ഞാൻ, who am I".ഇനിയും എന്തൊക്കെയോ ആവാൻ ബാക്കിയുണ്ട് ഒരു പക്ഷേ എനിക്ക് ഇതിന്റെ ഉത്തരം ജീവിതത്തിന്റെ അവസാനം കിട്ടും എന്നു പ്രതീക്ഷിക്കട്ടെ....

No comments:

Post a Comment