Monday 13 February 2017

ആദ്യ പ്രണയം

NB :-All the characters in this story are just imaginary...


ആദ്യ പ്രണയം


അന്ന് ഒരു അവധിക്കാലം ആയിരുന്നു ഞാൻ ഒരു യാത്ര പോകാൻ തയ്യാർ ആയി നില്കുകയായിരുന്നു. ബസ് എത്തി ഞാൻ അതിൽ കയറി ഒരു വിൻഡോ സീറ്റ് തന്നെ കൈക്കലാക്കി. എന്നും യാത്രയിൽ അത് വളരെ നല്ല അനുഭവം തരുന്ന ഒന്നായിരുന്നു. ബസിൽ കുറച്ചു ദൂരം പിന്നിട്ടപ്പോളായിരുന്നു അതു സംഭവിച്ചത്. എവിടെ നിന്നോ ആരോ വന്നു എന്റെ കൂടെ ഇരുന്നു. ആരാണെന്നു അറിയാൻ നോക്കി, ഒരു പെൺകുട്ടി.

ആരാണെന്നു എനിക്ക് അറിയില്ല പക്ഷെ അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു "എന്നെ ഓർമയില്ലേ ". എന്തു പറയണം എന്നു എനിക്കറിയില്ലായിരുന്നു. അവസാനം ഇടറിയ ശബ്ധത്തിൽ ഞാൻ ഓർമ വരുന്നില്ലെന്ന് പറഞ്ഞു. അവൾ ചിരിച്ചു. എന്നിട്ട് അവൾ അവളെ പരിചയപ്പെടുത്തി. ഗായത്രി എന്നായിരുന്നു അവളുടെ പേര്. അവൾ പണ്ട് എന്റെ സ്കൂളിൽ ജൂനിയർ ആയിരുന്നു. അവൾ പിന്നെയും ഒരുപാട് കഥപറഞ്ഞു. പണ്ട് സ്കൂളിൽ ഞാനും കൂട്ടുകാരും ചെയ്ത കുസൃതികൾ. ഒരല്പം അമ്പരപ്പോടെ ഞാൻ ഒക്കെ കേട്ടുനിന്നു. അവളും എന്നെ പോലെ അവധി ദിവസം കുടുംബത്തോടെ പടം കാണാൻ പോവുകയാണ്. ബസിലെ ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ നല്ല കമ്പനി ആയി. 

കണ്ടക്റ്റർ വിളിച്ചു പറഞ്ഞു അടുത്ത സ്റ്റോപ്പ്‌ കോഴിക്കോട്. സത്യം പറഞ്ഞാൽ സമയം പോയത്‌ അറിഞ്ഞേ ഇല്ല. നല്ല കാഴ്ച കാണാൻ വിൻഡോ സീറ്റിൽ ഇരുന്ന ഞാൻ ഒന്നും കണ്ടില്ല എന്നു തന്നെ പറഞ്ഞാലും അതിശയോക്‌തി ആവില്ല.

അവൾ അവളുടെ അച്ഛനെയും അമ്മയെയും പെട്ടന്ന് തന്നെ പരിചയപ്പെടുത്തി. അച്ഛൻ കുറച്ചു കണിശക്കാരൻ ആണ്. അമ്മ വളരെ നല്ല ഒരു സ്ത്രീ. ഒറ്റ മകൾ ആയിരുന്നു അവൾ. എന്റെ കൂട്ടുകാര് തിയേറ്ററിൽ എത്തി എന്നെ വിളിച്ചു. അവർ എന്റെ ടിക്കറ്റ്‌ എടുത്തു കാത്തിരിക്കുകയാണ്. ഞങ്ങൾ അവിടെ വരെ ഒരുമിച്ചു പോയി. അവരോട്  നിന്നും യാത്ര പറഞ്ഞു കൂട്ടുകാരുടെ അടുത്തു പോയി.

ഫിലിം തുടങ്ങി എങ്കിലും എന്റെ കണ്ണുകൾ അവളെ പരതി കൊണ്ടിരിക്കുകയായിരുന്നു. കൂടെ ഉള്ള മച്ചാൻമാർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ എന്തോ അതൊന്നും ശ്രദ്ധിച്ചില്ല. കുറെ നോക്കീട്ടും ഞാൻ അവളെ കണ്ടില്ല. ഇടവേള ആയപ്പോൾ പുറത്ത് ഇറങ്ങിയ ഞാൻ രണ്ടു പായ്ക്ക് കടലയും വാങ്ങി. തിരിച്ചു കയറാൻ നോക്കി. അപ്പോൾ പിന്നിൽ നിന്നും അവൾ എന്നെ വിളിച്ചു ചോദിച്ചു ആരെയാ നോക്കി കൊണ്ടിരുന്നത് എന്ന്. എന്നിട്ട് ഒരു കള്ളച്ചിരി. ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ പറഞ്ഞു എത്ര തിരക്ക് ഉണ്ടെന്ന് നോക്കിയതാ 
ഫിലിം വീണ്ടും തുടങ്ങി എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. ആ നിമിഷം എനിക്ക് മനസിലായി എനിക്ക് ഇതുവരെയും തോന്നാത്ത ഒരു വികാരം എന്നിൽ മുളച്ചു എന്ന്. അവിടെ വെച്ചു  ഞാൻ തീരുമാനിച്ചു അവളെ എന്റെ ആക്കാൻ. ഫിലിം കഴിഞ്ഞു ഞാൻ അവളെ നോക്കി പക്ഷെ അവൾ ദൂരെ നടന്നു പോയി. ബസിൽ വെച്ചു അവളുടെ നമ്പർ തന്നിരുന്നു. അത് ആലോചിച്ചപ്പോൾ ഒരു സന്തോഷം.
ഫോണിലൂടെ വഹട്സപ്പിലൂടെ കൂടുതൽ കൂടുതൽ അടുത്തു. രണ്ടു പേർക്കും തമ്മിൽ ഇഷ്ടം ആണെന്ന് ആരും പറയാതെ തന്നെ മനസിലായി. എങ്കിലും അവളുടെ കണ്ണിൽ നോക്കി പറയുന്ന ആ മൂന്നു വാക്കുകൾ പറയാൻ ഞാൻ കാത്തിരുന്നു.

നാളെ വാലന്റൈൻസ് ഡേ പ്രണയം ദിനം എനിക്ക് ഈ ദിവസം ആ സത്യം അവളോട് പറയണം. നാളെ അവൾ വരാം എന്നു സമ്മതം മൂളി,ജോലിയിൽ നിന്നും ലീവ് എടുത്തു. നല്ല നാളെ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു പക്ഷെ ഉറക്കം വരുന്നില്ല. ഞാൻ ആലോചിക്കുകയാണു, എന്റെ ആദ്യ പ്രണയത്തെപ്പറ്റി....... 


The end

Happy Valentine's day to all

3 comments:

  1. പറയാതെ നാം പറയുന്നുവോ, വിരഹം നിറഞ്ഞ വാക്കുകൾ
    നിറസന്ധ്യപോൾ, മിഴി പൂട്ടി നീ നിൽക്കവേ

    ReplyDelete