Thursday 9 February 2017

എഴുത്തിൻടെ ലോകത്തേക്ക് ഒരു ചെറിയ കാൽവയ്പ്പ്

ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ല, ഒരു നല്ല എഴുത്തുകാരൻ എന്താണെന്നും അറിയില്ല,  നന്നായി എഴുതാനും അറിയില്ല. എന്നാൽ ഞാൻ ഇപ്പോൾ എഴുതാൻ തുടങ്ങി. ഇപ്പോഴാണ്‌ ഞാൻ എഴുത്തിന്റ വിസ്മയം മനസിലാക്കുന്നത്. എനിക്ക് ഒരു എഴുത്തുകാരൻ ആവാൻ ആഗ്രഹം ഇല്ല, എന്നാലും ഉള്ളിൽ എവിടെയോ ഒരു ആഗ്രഹം മൊട്ടിട്ടു തുടങ്ങി എഴുതാൻ ഉള്ള ഒരു ത്വര.


ഞാൻ ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. ഒരു കോളേജ് കഥ. സൗഹൃദത്തിന്റെയും ക്യാമ്പസ്‌ പ്രണയങ്ങളുടെയും യൗവനത്തിന്റെ പ്രസരിപ്പിന്റെയും ക്യാമ്പസ്‌ രാഷ്ട്രീയത്തിന്റെയും ഒരു കഥ. ഇത് എന്റെ ഒരു ചെറിയ ആഗ്രഹം മാത്രം ആണ്. എങ്ങനെ   തുടങ്ങാം എന്നോ എപ്പോ കഴിയും എന്നോ പറയാൻ കഴിയില്ല. പക്ഷെ ഞാൻ എഴുതാൻ തുടങ്ങുകയാണ്.....

If there's a book that you want to read, but it hasn't been written yet, then you must write it...

No comments:

Post a Comment