Tuesday 7 February 2017

യാത്രകൾ -Feel The Moment

യാത്രകൾ, എന്നും എന്റെ മനസ്സിൽ അടങ്ങാത്ത ആവേശവും ആഗ്രഹവും ആണ്. ഒരു പക്ഷെ കാരണം ഒന്നും കാണില്ല എന്നാലും ലോകം മുഴുവൻ ഒന്നു കാണാൻ ഒരു  കൊതി. എന്തുകൊണ്ടോ എനിക്ക് എന്റെ ആഗ്രഹത്തിന്റെ അത്രയും ഉണ്ടാവുന്ന യാത്രകൾ ചെയ്യാൻ കഴിയുന്നില്ല.


ഒരു ബീച്ചിൽ ചിലപ്പോൾ വേഗം ബോറടിക്കുന്ന ആൾക്കാർ ഉണ്ടാവാം പക്ഷെ എനിക്ക് ബീച്ച് അതല്ല , ഒരിക്കലും
അവസാനിക്കാൻ സാദ്യത ഇല്ലാത്ത തീക്ഷ്ണമായ സന്തോഷങ്ങളാണ്.കടലിന്റെ വശ്യത അന്നും ഇന്നും എന്നും എന്നെ
മത്തു പിടിപ്പിക്കുന്നു.


                   

പ്രകൃതിയുടെ അസാദ്യമായ ഭംഗി തേടി അലയുമ്പോൾ ഒട്ടേറെ അനുഭൂതികൾ തേടി വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ആകെ ഒരേയൊരു ജീവിതം മാത്രമേ ഉണ്ടാവൂ അതിൽ നമ്മുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, ഒരു ചെറിയ ആലോചന കൊണ്ട് തീരാവുന്ന ഒരു ചിന്താ വിഷയം അല്ല അത്. മറിച്ചു ജീവിതം മുഴുവനും ഉപയോഗിച്ചാൽ പോലും തീരാത്ത ചിന്തകൾ.



മരുഭൂമിയിലെ മരീചിക പോലെ അല്ല നമ്മുടെ സ്വപ്‌നങ്ങൾ ഓരോ യാത്രയിലും നമ്മെ കണ്ടുമുട്ടും അവ നമ്മോട് സംസാരിക്കാൻ തുടങ്ങും. ആ അവസ്ഥയിൽ നാം നമ്മെ തിരിച്ചു അറിയും. 

യാത്ര അത് അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്ന ഒരു പാട് പ്രപഞ്ച സത്യങ്ങളിൽ ഒന്നാണ്. അത്കൊണ്ട് തന്നെ യാത്രകൾ പോയ ഒരാളോട് ആ യാത്രകളെ പറ്റി ചോദിക്കുമ്പോൾ അയാള്ക്ക് ആ യാത്രയെ തികഞ്ഞ തീവ്രതയോടുകൂടി നമ്മിൽ എത്തിക്കാൻ കഴിയില്ല.

ഓരോ യാത്രകൾക്കും ഓരോ സവിശേഷതകൾ ഉണ്ടാവും,പക്ഷെ ഒട്ടുമിക്ക യാത്രകളിലും നാം ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച കാഴ്ച്ചയെക്കാളും അതി സുന്ദരവും സുഖപ്രദവും ആയ കാഴ്ച്ച അനുഭവങ്ങൾ ലഭിക്കും.

എന്റെ യാത്രകൾ എല്ലാവരോടും എനിക്ക് പറയാൻ ആഗ്രഹം ഉണ്ട്. പക്ഷെ ആ തീവ്രത ഉണ്ടാവില്ല. ഒരു പാട് ചാനൽ പരിപാടികൾ കാണാൻ കഴിയും എന്നാലും ആ കാണുന്ന ആസ്വാദ്യത തന്നെ വലുതായിരിക്കും. എന്നാലും അതിനു ആ യാത്രയുടെ മുഴുവൻ രസങ്ങളും ഉൾകൊള്ളിക്കാൻ കഴിയില്ല എന്നത് പ്രപഞ്ച സത്യം ആണ്. എത്ര പറഞ്ഞാലും തീരാത്ത രണ്ടു വിഷയം മാത്രംമെ എനിക്കുള്ളൂ ഒന്നു യാത്രയും മറ്റേതു സ്നേഹവും.


I want to explore the life

    Feel the life

Enjoy the life

love and be loved

And finally be happy

4 comments:

  1. Don't tell me how much you are educated.....Tell me how much you are travelled........

    ReplyDelete
    Replies
    1. Athinippo entha undaye.njn eppa
      Education ne kurich parnje.
      😂😂🤔🤔

      Delete
  2. Don't tell me how much you are educated.....Tell me how much you are travelled........

    ReplyDelete